Monday, December 22, 2025
No menu items!
Homeവാർത്തകൾചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്‍പ്പ് അവാര്‍ഡ് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇത് മാതൃക

ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്‍പ്പ് അവാര്‍ഡ് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇത് മാതൃക

കണ്ണൂർ:പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് മാതൃകയായി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം. പ്രതിദിനം 180ലധികം പേരാണ് ഇവിടെ ചികിത്സ തേടുന്നത്. 2024 ഡിസംബര്‍ 31 നാണ് കുടുംബാരോഗ്യ കേന്ദ്രം ആരംഭിച്ചത്.ചൊക്ലി കുടുംബാരോഗ്യകേന്ദ്രംസംസ്ഥാന സര്‍ക്കാരിൻ്റെ ഇത്തവണത്തെ കായകല്‍പ്പ് അവാര്‍ഡിന് അര്‍ഹമായി ചൊക്ലി കുടുംബാരോഗ്യകേന്ദ്രം. മികച്ച ഭൗതിക സാഹചര്യങ്ങളും ചികിത്സാ സൗകര്യങ്ങളും കൊണ്ട് പൂര്‍ണ്ണമായും രോഗി സൗഹൃദമാണ് ഒളവിലത്ത് പ്രവര്‍ത്തിക്കുന്ന ചൊക്ലി കുടുംബാരോഗ്യകേന്ദ്രം. ശുചിത്വം, മാലിന്യപരിപാലനം, അണുബാധാനിയന്ത്രണം എന്നിവയില്‍ മികവിൻ്റെ കേന്ദ്രമാണിത്.നിര്‍മാണഘട്ടത്തില്‍തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് കെട്ടിടത്തില്‍ മതിയായ സൗകര്യമൊരുക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. മാലിന്യം ഇടാന്‍ പ്രത്യേക പിറ്റുകള്‍, നിലവാരമുള്ള സാനിറ്റേഷന്‍, വാഷിങ് ഉപകരണങ്ങള്‍, കൃത്യമായ ഇമേജ് സംവിധാനം, പ്രതിമാസ അണുവിമുക്ത പ്രവര്‍ത്തനം എന്നിവയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക. പ്രതിദിനം 180ലധികം പേരാണ് ഇവിടെ ചികിത്സ തേടുന്നത്. ഓരോ രോഗിയും പൂര്‍ണ്ണ തൃപ്തിയോടെയാണ് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്നും മടങ്ങുന്നത്.മൂന്ന് ഡോക്ടര്‍മാരും രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരും രണ്ട് ഫാര്‍മസിസ്റ്റുമാരുമുള്ള കേന്ദ്രത്തില്‍ രോഗികള്‍ക്ക് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമില്ല. ചൊക്ലി പഞ്ചായത്തിൻ്റെ മേല്‍നോട്ടത്തില്‍ ഹരിത കര്‍മ്മസേനയുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കപ്പെടുന്നുണ്ട്.

2024 ഡിസംബര്‍ 31 നാണ് ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. നിയമസഭാ സ്പീക്കര്‍ അഡ്വ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 1.75 കോടി രൂപ, എന്‍.എച്ച്.എം. ഫണ്ടില്‍ നിന്നുള്ള 15 ലക്ഷം, പഞ്ചായത്തിലെ തനത് വികസന ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം, ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച 62 ലക്ഷം എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും സൗന്ദര്യവല്‍ക്കരണവും നടത്തിയത്. മുന്നേറുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് മാതൃകയാണ് ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments