ആഗോള തലത്തില്‍ സ്വർണ വില വലിയ തോതില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സ്വന്തമായി സ്വർണം പര്യവേക്ഷണം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഒഡീഷയിലും യുപിയിലും പുതിയ സ്വർണ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഖനനത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് പോലും കടന്നിട്ടില്ല. കർണാടകയിലെ ഹട്ടിയില്‍ നിന്ന് മാത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ സ്വർണ്ണ ഖനനം നടക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യം കൂടിയായ ചൈനയെ സംബന്ധിച്ചാകട്ടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മാത്രം 2000 ടൺ സ്വർണ്ണം ശേഖരം കണ്ടെത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്. 3D സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചൈന പുതിയ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പുതുതായി കണ്ടെത്തിയ ഈ സ്വർണ്ണ ഖനികളിൽ മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സമഗ്രമായ പരിശോധനകൾ നടത്തി വരികയാണെന്നും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2024 നവംബറിൽ ഹുനാൻ പ്രവിശ്യയിലാണ് അടുത്ത കാലത്ത് ആദ്യമായി ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയത്. 1000 ടൺ സ്വർണ്ണത്തിന്റെ ശേഖരം ഇവിടെയുണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു. ഇതിന് പിന്നാലെയാണ് അടുത്തിടെ 1000 ടണ്‍ സ്വർണ ശേഖരം കൂടെ കണ്ടെത്തിയതായുള്ള വിവരം പുറത്ത് വരുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2024 നവംബറിൽ ഹുനാൻ പ്രവിശ്യയിലാണ് അടുത്ത കാലത്ത് ആദ്യമായി ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയത്. 1000 ടൺ സ്വർണ്ണത്തിന്റെ ശേഖരം ഇവിടെയുണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു. ഇതിന് പിന്നാലെയാണ് അടുത്തിടെ 1000 ടണ്‍ സ്വർണ ശേഖരം കൂടെ കണ്ടെത്തിയതായുള്ള വിവരം പുറത്ത് വരുന്നത്.



