Saturday, August 9, 2025
No menu items!
Homeവാർത്തകൾചേർപ്പുങ്കൽ പഴയ പാലവും ചക്കിണി പാലവും തുറന്നു കൊടുത്തു

ചേർപ്പുങ്കൽ പഴയ പാലവും ചക്കിണി പാലവും തുറന്നു കൊടുത്തു

പാലാ: പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം നിർമ്മാണം പൂർത്തീകരിച്ച ചേർപ്പുങ്കൽ പഴയ പാലവും ചേർപ്പുങ്കൽ ചക്കിണിപ്പാലവും ദീർഘനാളായി നിലനിന്നിരുന്ന അപകടാവസ്ഥ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം പ്രവർത്തി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ചേർപ്പുങ്കൽ പഴയ പാലവും ചേർപ്പുങ്കൽ ചക്കിണി പാലവും ഗതാഗതത്തിന് തുറന്നുകൊടുത്തുകൊണ്ട് അഡ്വ. മോൻസ് ജോസഫ് എംഎൽഎയും മാണി സി കാപ്പൻ എംഎൽഎയും ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കടുത്തുരുത്തി – പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രധാനപ്പെട്ട രണ്ട് വികസന പദ്ധതികളുടെ സമർപ്പണമാണ് ഇന്ന് നടപ്പാക്കിയത്.

മീനച്ചിലാറിനു കുറുകെ ചേര്‍പ്പുങ്കല്‍ സമാന്തരപാലം പുതിയതായി നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പഴയപാലം അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി അടച്ചിടുകയുണ്ടായി. പഴയപാലത്തിന്റെ കൈവരികള്‍ പല സ്ഥലത്തും തകര്‍ന്നുപോയതുമൂലം അപകടാവസ്ഥ നിലനിന്നിരുന്നു.
ചേര്‍പ്പുങ്കല്‍ പള്ളി ഭാഗത്തേക്ക് വരുന്ന തീര്‍ത്ഥാടകരും വിവിധ വിദ്യാലങ്ങള്‍, മെഡിസിറ്റി ആശുപത്രി എന്നുവിടങ്ങളിലേക്ക് വരുന്ന ആയിരക്കണക്കിന് യാത്രക്കാരും ആശങ്കയോടെയാണ് പഴയപാലത്തിലൂടെ ഇതുവരെ പൊയ്‌ക്കൊണ്ടിരുന്നത്. ഇപ്രകാരമുള്ള അപകടാവസ്ഥയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാകുന്നതിന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും മാണി സി കാപ്പന്‍ എം.എല്‍.എയും ഇടപെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനമുണ്ടാകുന്നത്. ചേര്‍പ്പുങ്കല്‍ പഴയപാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്തി സുരക്ഷിതമാക്കിമാറ്റുന്നതിനും നവീകരിക്കുന്നതിനുംവേണ്ടി പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ടാണ് പഴയപാലം സഞ്ചാരയോഗ്യമാക്കി മാറ്റിയിട്ടുള്ളത്.

ചേര്‍പ്പുങ്കല്‍ സമാന്തരപാലം പുതിയതായി നിര്‍മ്മിച്ചതിനെ തുടര്‍ന്ന് ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ കാല്‍നടക്കാര്‍ക്ക് പുതിയ പാലത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള ഫുട്പാത്ത് സൗകര്യം ലഭ്യമായിട്ടില്ല. ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി ചേര്‍പ്പുങ്കല്‍ പുതിയതായി നിര്‍മ്മിച്ച സമാന്തരപാലം വാഹനയാത്രയ്ക്ക് വേണ്ടിയും അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കി മാറ്റിയ പഴയപാലം കാല്‍നടയാത്രയ്ക്കുവേണ്ടി യും മാത്രമായി മാറ്റാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച തീരുമാനം പുതിയ പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയ സന്ദര്‍ഭത്തില്‍ത്തന്നെ പി.ഡബ്ല്യു.ഡി. തലത്തില്‍ കൈക്കൊണ്ടിട്ടുള്ളതാണ്. വാഹനയാത്കക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതിലൂടെ തൃപ്തികരമായും സുരക്ഷിതമായും സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

ചേര്‍പ്പുങ്കല്‍ – പാലാ ഓള്‍ഡ് റോഡിലുള്ള ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം പ്രളയക്കെടുതിയില്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഹെവി വെഹിക്കിള്‍സിന് യാത്രാ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പി.ഡബ്ല്യു.ഡി. തീരുമാനമെടുത്തിരുന്നു. ചകിണിപ്പാലം ബലപ്പെടുത്തുന്നതിനുവേണ്ടി മാണി സി.കാപ്പന്‍ എം.എല്‍.എ.യുടെയും മോന്‍സ് ജോസഫ് ഏം.എല്‍.എ യുടെയും നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസിന് എസ്റ്റിമേറ്റും നിവേദനവും നേരിട്ട് കണ്ട് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 32.84 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. കോട്ടയം ബ്രിഡ്ജസ് വിഭാഗത്തിന്റെ നേരിട്ടുള്ല നിയന്ത്രണത്തില്‍ നടപ്പാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ചകിണിപ്പാലത്തിന്റെ അടിത്തട്ട് ബലപ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പുങ്കല്‍ ചകിണിപ്പാലത്തിലൂടെ എല്ലാവാഹനങ്ങള്‍ക്കും കടന്നുപോകാവുന്ന വിധത്തിലുള്ള യാത്രാസൗകര്യം ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുകയുണ്ടായി. എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ ചേര്‍പ്പുങ്കല്‍ പുതിയ പാലം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ചേർപ്പുങ്കൽ പഴയ പാലാ നവീകരണത്തിന്റെയും ചേർപ്പുങ്കൽ ചക്കിണി പാലം ബലവത്താക്കി മാറ്റിക്കൊണ്ട് സുരക്ഷിതമാക്കി പുനരുദ്ധരിച്ചതിന്റെയും ഉദ്ഘാടന കർമ്മം രണ്ടു പാലങ്ങളുടെയും സമീപത്ത് ചേർന്ന വ്യത്യസ്ത ചടങ്ങുകളിലാണ് ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടത്. ചേർപ്പുങ്കലിൽ വിവിധ ജനപ്രതിനിധികളായ കിടങ്ങൂർ ബ്ലോക്ക് മെമ്പർ ഡോ. മേഴ്സിക്കുട്ടി ജോൺ മൂലക്കാട്ട്, കിടങ്ങൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് ആദിത്യ സബിൻ വിവിധ ജന നേതാക്കളായ വി.കെ സുരേന്ദ്രൻ , സാബു ഒഴുങ്ങാലി, ജോസ് കൊല്ലാറത്ത്, ബാബു പേരു കുന്നേൽ, പി.ടി ജോസ് പരിപ്പള്ളിൽ, കുഞ്ഞുമോൻ ഒഴുകയിൽ, സതീഷ് ശ്രീ നിലയം, സുനിൽ ഇല്ലിമൂട്ടിൽ, സുനിൽ പള്ളിപ്പറമ്പിൽ, മാത്യു നേടുവേലി, ജോയ് വടക്കേത്തൊട്ടിയിൽ, ആന്റണി ചെരുവിൽ, ഷിബിൻ പൈലി എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments