ചേരാനെല്ലൂർ: ചേരാനെല്ലൂർ പഞ്ചായത്ത്, കുടുബ ആരോഗ്യ കേന്ദ്രവുമായി ചേർന്ന് പകർച്ചവ്യാധി കാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെൻസ്ലാവോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷീബ, അൽ ഫറൂഖിയ സ്ക്കൂൾ പ്രിൻസിപ്പാൾ മുഹസി നല, മെഡിക്കൽ ഓഫീസർ ഡോ. കെ. സുധീഷ് എന്നിവർ പ്രസംഗിച്ചു.



