ചേരാനെല്ലൂർ: ചേരാനെല്ലൂർ പഞ്ചായത്ത് സി.ഡി.എസ്, ജി. ആർ. സി യുടെ നേതൃത്വത്തിൽ വനിതാ ദിന വാരാഘോഷവും വനിതാ സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ് ഉദ്ഘാടനം ചെയ്തു. സി. ഡി. എസ് ചെയർപേഴ്സൺ നസീമ ഹനീഫ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ ഉപസമിതി കൺവീനർ ബെറ്റി പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആരിഫ മുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി ഷീബ, ഷിമ്മി ഫ്രാൻസിസ്, കമ്മ്യൂണിറ്റി കൗൺസിലർ ഷെൻസി ടെന്നിസൺ എന്നിവർ പ്രസംഗിച്ചു. വനിതാ ദിന സ്പോർട്‌സ് മീറ്റും വിവിധ രംഗത്ത് മികവ് പുലർത്തിയ വനിതകളെ ആദരിക്കലും ഇതോടൊപ്പം നടത്തി. സെമിനാർ, പോഷ് ആക്ട് കാമ്പയിൻ എന്നിവയുമുണ്ടായിരുന്നു.