ന്യൂഡല്‍ഹി: ചെറിയ പെരുന്നാളിന് 32 ലക്ഷം മുസ്ലിം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകുമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകുക. ഇതിനായി ‘സൗഗതേ-മോദി’ കാമ്പയിൻ ആരംഭിച്ചതായും ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജമാൽ സിദ്ദീഖി പറഞ്ഞു. ജില്ലതലത്തിൽ പെരുന്നാളാഘോഷം സംഘടിപ്പിക്കും.ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രസിഡന്റുമാർ, ജില്ല പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ മോർച്ചയുടെ 32,000 ഭാരവാഹികളുടെ പരിധിയിലെ പള്ളികളിൽ നിന്ന് ശേഖരിച്ച വിവരപ്രകാരം ഓരോരുത്തരും 100 ഗുണഭോക്താക്കളെ വീതം കണ്ടെത്തി മാർച്ച് 31ഓടെ കിറ്റുകൾ കൈമാറാനാണ് ഉദ്ദേശം. നോമ്പിനും പെരുന്നാളിനും ആവശ്യമായ എല്ലാ സാധനങ്ങളും കിറ്റിലുണ്ടാകും. ദുഃഖവെള്ളി, ഈസ്റ്റർ ആഘോഷങ്ങളിലും കിറ്റ് വിതരണം ചെയ്യും.