Monday, March 23, 2026
No menu items!
Homeവാർത്തകൾചെമ്മനത്തുകര ഗവൺമെൻ്റ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം നടത്തി

ചെമ്മനത്തുകര ഗവൺമെൻ്റ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം നടത്തി

ചെമ്മനത്തുകര: ചെമ്മനത്തുകര ഗവൺമെൻ്റ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം നടത്തി. ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെമ്മനത്തുകര സ്കൂളിന് ശതാബ്ദി സ്മാരക മന്ദിരം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് സി.കെ.ആശ എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മികച്ച പ്രവർത്തനത്തിലൂടെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന് നിരവധി പുരസ്കാരങ്ങൾ നേടി കൊടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രഞ്ജിത്തിനെ സി.കെ.ആശ എം എൽ എ ഉപഹാരം നൽകി ആദരിച്ചു. വിരമിച്ച അധ്യാപകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങായ എസ്. ബിജു, എം.കെ.റാണിമോൾ, പഞ്ചായത്ത് അംഗങ്ങളായ സീമ സുജിത്ത്, കെ.ടി. ജോസഫ്,കവിതറെജി,പി ടി എ പ്രസിഡൻ്റ് ടി.എം.മജീഷ്, ടെൽസൺ തോമസ്, വി.വി.വേണുഗോപാൽ, ഫാ.ജിനുപള്ളിപ്പാട്ട്, ഇ.കെ.കിഷോർ, ഹെഡ്മിസ്ട്രസ് സീമ ജയദേവൻ തുടങ്ങിയവർ സംബന്ധിച്ചു. ശതാബ്ദി ആഘോഷ സമ്മേളനത്തിന് മുന്നോടിയായി വർണാഭമായ ഘോഷയാത്രയും നടന്നു. നാവള്ളി ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ വിദ്യാർഥികളും വനിതകളുമടക്കം നൂറുകണക്കിന് ആളുകൾ അണി ചേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments