കായംകുളം: വാർഡ് 5,6,19 വാർഡുകളിലെ ജനങ്ങൾക്ക് ആശുപത്രിയെ ആശ്രയിക്കാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സെന്റർ ആണ് ഇത്. കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ആണ് നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുധാകര കുറുപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ S ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമ കൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ രോഹിത് എം പിള്ള, സുമ ബാലകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ നവനീത, സി ഡി എസ് ചെയർപേഴ്സൺ സലൂജ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ അഡ്വ വിജയൻ പിള്ള, ജയകുമാർ നമ്പിടേത്ത്, അനു ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എന്നിവർ സംസാരിച്ചു.