ചെങ്ങന്നൂരിൽ കാറുകളും ബൈക്കും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശി വിഷ്ണുവാണ് (23) മരിച്ചത്. എം.സി റോഡിൽ സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഒരു കാറിനെ മറ്റൊരു കാർ ഓവർടേക്ക് ചെയ്യുമ്പോൾ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് എന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.