കൈറോ: ഈജിപ്തിലെ ചെങ്കടലിൽ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി മുങ്ങിയുണ്ടായ അപകടത്തിൽ ആറ് റഷ്യക്കാർ മരിച്ചു. 45 പേരാണ് ഇതിലുണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപ്പെടുത്തി. ചിലർക്ക് പരിക്കുണ്ട്.കടൽത്തീരത്തു നിന്ന് ഏകദേശം 1000 മീറ്റർ അകലെയാണ് അപകടമെന്ന് റഷ്യൻ കോൺസുലേറ്റ് പറഞ്ഞു. 39 പേർ ടൂറിസ്റ്റുകളായിരുന്നു.ടൂറിസ്റ്റുകളിൽ ഇന്ത്യക്കാരും നോർവീജിയൻ, സ്വീഡിഷ് പൗരന്മാരുമുണ്ടെന്ന് പ്രവിശ്യ ഗവർണർ അറിയിച്ചു. പവിഴപ്പുറ്റുകൾ കൊണ്ട് മനോഹരമായ പ്രദേശമായ ഹുർഘദയിൽ നിന്നാണ് ടൂറിസ്റ്റുകൾ അന്തർവാഹിനിയിൽ കയറിയത്.