തൃശൂർ: ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 08/08/2024 ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെയും 09/08/2024, 10/08/2024 എന്നീ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും റിവർ സ്ലൂയിസ് തുറന്ന് ഒരു സെക്കൻഡിൽ 6.36 ഘനമീറ്റർ എന്ന തോതിൽ കുറുമാലി പുഴയിലേയ്ക്ക് ജലം ഒഴുക്കിവിടുന്നതാണ്. ഇതുമൂലം പുഴയിൽ 10മുതൽ 12സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുന്നതാണ്. ആയതിനാൽ കരുവന്നൂർ, കുറുമാലി പുഴകളുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.