ശാസ്താംകോട്ട: ചക്കുവള്ളി ക്ഷേത്രഭൂമി യിലെ ക്കൈയ്യേറ്റം കണ്ടെത്താൻ സ്ഥലം അളന്നു. ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രഭൂമിയിലെ ക്കൈയേറ്റം കണ്ടെത്തുന്നതിനായി സ്ഥലം അളന്നു 15 ഏക്കർ ഉണ്ടായിരുന്ന ക്ഷേത്രഭൂമി കൈയ്യേറ്റ ഫലമായി പകുതിയായി ചുരുങ്ങി എന്നു കാട്ടി ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റും സെക്രട്ടറിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ക്ഷേത്രമതിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന മത്സ്യ മാംസ ചന്ത മാറ്റണമെന്നും കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നുമാണ് പ്രധാന അവശ്യം. ഹൈക്കോടതി ദേവസ്വം ബോർഡിനെ കക്ഷി ചേർക്കുകയും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ബഞ്ച് വിശദമായി വാദംകേൾക്കുകയും ബോർഡിൻ്റെയും ഉപദേശക സമിതിയുടെയു വാദങ്ങൾ അംഗീകരിച്ച് കൈയ്യേറ്റം ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ കൊല്ലം ജില്ലാ സർവ്വേ സൂപ്രണ്ടിനോടും , ക്കൈയ്യേറ്റം ഉണ്ടെന്ന് തെളിഞ്ഞാൽ അവ ഒഴിപ്പിക്കുന്നതിന് കുന്നത്തൂർ തഹസിൽ ദാർക്ക് ഉത്തരവ് നൽകി.
ഗവ:ഹയർ സകൂൾ, പഞ്ചായത്തിൻ്റെ പബ്ലിക്ക് മാർക്കറ്റ് , കരയോഗ കെട്ടിടത്തിനോട് ചേർന്നുള്ള ഭൂമി എന്നിവിടങ്ങളിൽ ക്ഷേത്ര ഭൂമി കൈയ്യേറിയതായി കണ്ടെത്തി. 75-ൽ അധികം വർഷം പഴക്കമുള്ള ഈ സ്ഥാപനങ്ങളുടെ അതിർത്തി നിർണ്ണയിക്കപെട്ടിട്ടുള്ളതാണെന്നും പുതിയ സർവ്വേ നടപടികൾ അറിയില്ലാ എന്നും വേണ്ട നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ബിനു മംഗലത്ത് പ്രതികരിച്ചു.