മലയിന്‍കീഴ് : മലയിന്‍കീഴ് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. മലയാള സാഹിത്യം, ഗ്രന്ഥശാലാപ്രസ്ഥാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത്. 17-ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന പരിപാടിയില്‍ രണ്ട് പേരടങ്ങുന്ന ടീമുകളായിട്ട് പങ്കെടുക്കാം. പ്രായപരിധിയില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 2500, 1500, 1000 എന്നീ ക്രമത്തില്‍ പ്രൈസ് തുക ലഭിക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഫോണ്‍ 8590054436.



