മലയിന്‍കീഴ് : നേമം ബ്ലോക്ക് പഞ്ചായത്തും മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥശാലയും സംയുക്തമായി വായനാസംഗീതം എന്ന പേരില്‍ സായാഹ്നപരിപാടി സംഘടിപ്പിക്കുന്നു. വായന പക്ഷാചരണത്തോടനുബന്ധിച്ച് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തില്‍ ഇന്ന് വൈകിട്ട് 5-ന് നടക്കുന്ന പരിപാടി ഐ.ബി. സതീഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംഗീത, കലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ സര്‍ഗ്ഗവാസനയെ പുസ്തകവായന എങ്ങനെ പരിപോഷിപ്പിക്കും, വായന മനുഷ്യരെ എങ്ങനെ നവീകരിക്കും എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വായനാസംഗീതം പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ സുകുമാരന്‍ അധ്യക്ഷയാകും. കേരള സര്‍വകലാശാല മലയാള വിഭാഗം മുന്‍ മേധാവി ഡോ. ബി.വി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നേമം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ, സാംസ്‌കാരികവകുപ്പ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ജെ.എസ്. സമ്പത്ത്, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രിസഡന്റ് എ.വത്സലകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സജിനകുമാര്‍, മലയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു, ഗ്രാമസ്വരാജ് ഗ്രന്ഥശാല പ്രസിഡന്റ് കെ.വി രാജേഷ് കുമാര്‍, സെക്രട്ടറി രാഹുല്‍ സി.എസ് എന്നിവര്‍ സംസാരിക്കും.