തിരുവനന്തപുരം: അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്ക് (അസാപ് കേരള) കീഴിൽ സംസ്ഥാന സർക്കാരിന് കീഴിൽ ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിൽ ഒരു വർഷ നിയമനത്തിന് അവസരം. ബിടെക് സിവിൽ ബിരുദമുള്ളവർക്കാണ് അവസരം.
തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലും റീബിൽഡ് കേരളയിലുമാണ് ഒഴിവുകൾ. ആകെ 39 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കാൻ
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വിവിധ ജില്ലകളിലാണ് ഗ്രാജ്വേറ്റ് ഇന്റേൺ അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 36 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സിവിൽ എൻജിനിയറിങ്ങിൽ ബി ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. സ്റ്റൈപൻഡ് പ്രതിമാസം 10,000 രൂപ. ഒരുവർഷത്തേക്കാണ് നിയമനം.
വിശദവിവരങ്ങൾക്ക്:https://asapkerala.gov.in/job/internship-vacancies-in-local-self-government-department/



