കോട്ടയം: എം.ടി സെമിനാരി സ്‌ക്കൂളിൽ ദീർഘകാലം സേവനം ചെയ്ത T T മാണി എന്ന പ്രതിഭാധനൻ്റെ സ്മരണാർത്ഥം കോട്ടയം ആർപ്പൂക്കര നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുസപര്യ പുരസ്ക്കാരം നേടിയ ശ്രീമതി ലിൻസി വിൻസൻ്റ് (ടീച്ചർ മൗണ്ട് കാർമ്മൽ ഹൈസ്ക്കൂൾ കോട്ടയം) ,ശ്രീമതി സുമിനാ കെ.ജോൺ (ടീച്ചർ സെൻ്റ് ജോസഫ് ഹൈസ്ക്കൂൾ കോട്ടയം) . അധ്യാപനത്തോടൊപ്പം കലാ സാഹിത്യ സാംസ്ക്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഇരുവരും പുരസ്ക്കാരത്തിന് അർഹരായത്.