Monday, October 27, 2025
No menu items!
Homeവാർത്തകൾഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു.

നേരത്തേ നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അഞ്ച് ആനകളെ തിരഞ്ഞെടുത്തത്. ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം തുടങ്ങിയത്. പിടിയാന ദേവി നാലാം സ്ഥാനത്തെത്തി. ഞായറാഴ്ച ബ്രഹ്മകലശത്തിനുശേഷം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ വികെ വിജയന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.

ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമേറ്റാന്‍ ഉള്‍പ്പെടെ ബാലുവിന് പ്രത്യേക പരിഗണന ലഭിക്കും. ആനയോട്ടത്തിന് മുന്‍പായി എല്ലാ സുരക്ഷാ ക്രമമീകരണങ്ങളും ഒരുക്കിയിരുന്നു. ആനകളും ഭക്തരും തമ്മിലുള്ള നിശ്ചിത അകലം കൃത്യമായി പാലിച്ചായിരുന്നു ആനയോട്ടം.

നേരത്തെ വടക്കേ നടപ്പന്തലിലായിരുന്നു ആനയൂട്ട്. ഇക്കുറി സുരക്ഷാപ്രശ്‌നവും ജനത്തിരക്കും കാരണമാണ് ആനക്കോട്ടയിലേക്ക് മാറ്റിയത്. പത്തുദിവസത്തെ ഉത്സവച്ചടങ്ങുകള്‍ തിങ്കളാഴ്ച രാത്രി ആരംഭിക്കും. കൊടിയേറ്റാനുള്ള സപ്തവര്‍ണക്കൊടി ശ്രീലകത്ത് കൊണ്ടുപോയി ചൈതന്യം പകരും. രാത്രി സ്വര്‍ണക്കൊടിമരത്തില്‍ തന്ത്രി കൊടിയേറ്റം നിര്‍വഹിച്ചാല്‍ ക്ഷേത്രനഗരി ഉത്സവലഹരിയിലാകും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം മേജര്‍ സംഘത്തിന്റെ കഥകളിയോടെ ഉത്സവകാല കലാപരിപാടികളുടെ അരങ്ങുണരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments