ചെറുതോണി: പുറപ്പുഴ മുതിരയില്‍ അഭിലാഷിനെ (42) ജീവിതത്തിലേക്ക് മടക്കിയെത്തിക്കാനാണ് നാടൊരുമിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മാസങ്ങള്‍ക്ക് മുമ്ബാണ് അഭിലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഇരു വൃക്കകളുടെയും പ്രവർത്തനം കുറഞ്ഞ് വരുന്നതായി കണ്ടെത്തി. ചികിത്സയുടെ ഭാഗമായി ഒരു വൃക്ക നീക്കം ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ തുടർ ചികിത്സകളും ലഭ്യമാക്കിയതോടെ അഭിലാഷ് ജീവിതത്തിലേക്ക് മടങ്ങി വരുന്ന ഘട്ടത്തിലെത്തി.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തുടർപരിശോധനകളില് നിന്ന് അഭിലാഷിനെ കാൻസർ ബാധിച്ചതായി കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് നിലവില്‍ ചികിത്സ നടക്കുന്നത്. കരളിനെയും എല്ലുകളെയും കാൻസർ വ്യാപിച്ചതിനാല്‍ ചികിത്സ വളരെ ചെലവേറിയതാണ്. മുടങ്ങാതെ അഞ്ച് മാസം കീമോതെറാപ്പി നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഇതിനായി ഏകദേശം ഏഴ് ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ദിവസക്കൂലിക്കാരനായ അഭിലാഷിന്റെ വരുമാനമായിരുന്നു ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കി സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവർ യോഗം ചേർന്ന് ചികിത്സാ ധന സഹായം സമാഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പണം കണ്ടെത്തുന്നതിനായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം മാർട്ടിൻ ജോസഫിന്റെയും അഭിലാഷിന്റെയും പേരില്‍ വഴിത്തല ഫെഡറല്‍ ബാങ്കില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്ബർ: 10550100132135. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എല്‍ 0001055. ഗൂഗിള്‍ പേ നമ്ബർ: 9605491044.



