Saturday, August 2, 2025
No menu items!
Homeആരോഗ്യ കിരണംഗുജറാത്തിൽ ചാന്തിപുര വൈറസ്; മരിച്ചവരുടെ എണ്ണം എട്ടായി, 15 പേര്‍ ചികിത്സയിൽ

ഗുജറാത്തിൽ ചാന്തിപുര വൈറസ്; മരിച്ചവരുടെ എണ്ണം എട്ടായി, 15 പേര്‍ ചികിത്സയിൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ പടരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 15 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പെട്ടെന്നുണ്ടായ പനി തലച്ചോറിനെ ബാധിച്ച് ഗുജറാത്ത് സബർകാന്ത ജില്ലാ ആശുപത്രിയിൽ നാല് കുട്ടികൾ മരിച്ചതോടെയാണ് ചാന്തിപുര വൈറസാണോയെന്ന സംശയം ഉയരുന്നത്. തുടർന്ന് ഇവരുടെ രക്തസാമ്പിളുകൾ പൂനൈ വൈറോളജി ലാബിലയച്ച് സ്ഥിരീകരിക്കുകയായിരുന്നു. 

സബർക്കാന്ത,  ആരവല്ലി മഹിസാഗർ, ഖേദ മെഹ്സാന ,രാജ്കോട്ട് എന്നി ജീല്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണവുമായി കൂടുതൽ പേർ ആശുപത്രിയിൽ എത്താൻ തുടങ്ങിയതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പനി ബാധിക്കുന്ന എല്ലാവരും ആശുപത്രിയിൽ ചികിത്സക്കെത്തണമെന്നാണ് നിർദ്ദേശം. വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണം. ഇത് തലച്ചോറിന ബാധിക്കുന്നതോടെ മരണം സംഭവിക്കും. പരത്തുന്നത് കൊതുകുകളും ഈച്ചകളുമായതിനാൽ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളും തുടങ്ങി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments