ഗുജറാത്ത്: സംഭവത്തില്‍ 7 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.