ഗാസ: ഗാസയിലെ നൂറോളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇസ്രയേല്‍ സേന. ആക്രമണങ്ങളില്‍ 88 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നുസീറത്ത് അഭയാര്‍ഥി ക്യാംപിലെ ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചും ജബാലിയയിലെ ഒരു കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാലും പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേനയുടെ റെയ്ഡിനിടെ ഒരു പലസ്തീന്‍കാരന്‍ വെടിയേറ്റു മരിച്ചു. 15 മാസം പിന്നിട്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി ബന്ദികളില്‍ അവശേഷിക്കുന്നവരെ യുഎസില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന 20നു മുന്‍പ് മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേഗമേറി. ചര്‍ച്ചകള്‍ക്കായി 20 മധ്യസ്ഥര്‍ ഖത്തറിലെ ദോഹയിലെത്തിയിട്ടുണ്ട്.



