തരൂർ: കുരുത്തികോട് പാലത്തിനു സമീപം മീൻ പിടിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ടു കാണാതായി. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തരൂർ അരിശേരി ഭാഗത്ത് വിരുന്നിനെത്തിയ ചിറ്റൂർ സ്വദേശി ആണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ആലത്തൂർ അഗ്നിശമന സേന യുവാവിനിനായ് തിരച്ചിൽ തുടരുന്നു. കനത്ത മഴയെതുടർന്ന് ഗായത്രിപുഴയിൽ ജലനിരപ്പ് ഉയർന്നത് തിരച്ചിലിനു വിലങ്ങുതടി ആവുന്നുണ്ട്. ആലത്തൂർ പോലീസും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.