പൂത്തൂർ: ഗാന്ധി ദർശൻ തൃശൂർ ഈസ്റ്ററ്റ് ഉപജില്ലാ സമതിയുടെ വിദ്യാത്ഥി പഠന ക്യാമ്പ് പൂത്തൂർ ഗവ: GVHSട സ്കുളിൽ നടന്നു. വിദ്യാത്ഥികൾ പദയാത്രയായി എരവിമംഗലത്തുള്ള സുകുമാർ അഴിക്കോട് വീട്ടിലേക്ക് വരുകയും, അഴിക്കോടും ഗാന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി ഗാന്ധി പീസ് പൗണ്ടേഷൻ മെമ്പർ എം.പീതാമ്പരൻ ക്ലാസ്സെടുത്തു. റിട്ടയർ ചെയ്യുന്ന കെ.സുനിത ടിച്ചറെ ആദരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി പി.ജെ.കുര്യൻ അധ്യക്ഷത വഹിച്ചു.
സർവ്വോദയം മണ്ഡലം നിവേദക്ക്, പി.എസ്.സുകു ഗാന്ധിദർശൻ ഓർഗനൈസർ വി.ഐ ജോൺസൻ, ഉപജില്ലാ ഭാരവാഹികളായ ധന്യ.കെ, രേഖ.ടി.എൻ എന്നിവർ സംസാരിച്ചു. അഴിക്കോട് മാഷിൻ്റെ വീട്ടിൽ എത്തിയ കുട്ടികൾ കൗതുകത്തോടെ വീടു പരിസരവും, പുസ്തക പുരയും, മാഷിൻ്റെ കസേരയും, പുരസ്ക്കാരങ്ങളും കണ്ട് കുട്ടികൾ അറിവിൻ്റെ പുതിയൊരു വഴിയിടത്തിലേക്ക് സഞ്ചരിച്ചു.



