എരുമേലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് യൂത്ത് വിംഗ് നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ എരുമേലി മുതൽ കനകപ്പലം വരെയുളള മുഴുവൻ സൈൻ ബോർഡുകളും ക്ലീൻ ചെയ്ത് കാടുകൾ വെട്ടി വൃത്തിയാക്കി. പേട്ട കവല ജംഗ്ഷനിൽ കാടുകൾ പറിച്ച് പൂചെടികൾ വച്ച് പിടിപ്പിച്ചു മനോഹരമാക്കി.

കെ.വി.വി.ഇ.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി പി.ജെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ട്രഷറർ സി.പി.മാത്തൻ അദ്ധ്യക്ഷനായി. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് എം.എ.നിഷാദ് സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന ശുചീകരണത്തിന് യൂത്ത് വിംഗ് സെക്രട്ടറി ആൽബിൻ ടോമി,ട്രഷറർ ജ്യോതിഷ് കൃഷ്ണ, വൈസ് പ്രസിഡന്റ് അസ്സറുദീൻ അഷറഫ്, ജോ:സെക്രട്ടറി സുബിൻ ,കമ്മറ്റി അംഗങ്ങളായ ഹാഷിം കുറുംകാട്ടിൽ,സുജീഷ് ,ബിജോ മോൻ സ്കറിയ,സഞ്ജു സണ്ണി, റിയാസ് ,അൻസാരി എന്നിവർ നേതൃത്വം നൽകി.



