ചെങ്ങമനാട്: കർഷകസംഘം മഞ്ഞപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സേവനദിനമായി ആചരിച്ചു. കർഷക സംഘാംഗങ്ങൾ മഞ്ഞപ്ര ചന്ദ്രപ്പുരകവലയിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്ന ശ്രമത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരി വേണു തുടക്കം കുറിച്ചു.
കർഷക സംഘം പ്രസിഡൻ്റ് രാജീവ് ഏറ്റിക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ഏ.വി സൈമൺ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ സി.വി അശോക് കുമാർ, ഐ.പി ജേക്കബ്ബ്, രാജു അമ്പാട്ട്, എം.പി തരിയൻ, കെ.സി വർഗ്ഗീസ്, പ്രകാശൻപിള്ള , ബെന്നി മരോട്ടിക്കുടി, എം.പി ഡേവീസ് , ശശീന്ദ്രൻമാഷ്, ബോസ്മോൻ പയസ്സ് എന്നിവർ പ്രസംഗിച്ചു.