Tuesday, December 23, 2025
No menu items!
Homeവാർത്തകൾഗാന്ധിജയന്തി: ചിത്രരചനാമത്സരം നടത്തി

ഗാന്ധിജയന്തി: ചിത്രരചനാമത്സരം നടത്തി

പട്ടിത്താനം: ഗാന്ധിജയന്തി അഹിംസാദിനാചരണത്തിന്റെ ഭാഗമായി വാറ്റുപുര യുവശക്തി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും പട്ടിത്താനം സെയ്ന്റ് ബോനിഫസ് യു.പി. സ്‌കൂളും ചേർന്ന് സ്‌കൂൾ വിദ്യാർഥികൾക്കായി ‘മഴവിൽക്കൂട്ടം’ ചിത്രരചനാമത്സരം നടത്തി. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ-ഹൈസ്‌കൂൾ: ശ്രീലേഖ സുരേഷ് (കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്.എസ്.എസ്.), ഭദ്ര എസ്. സജി, അമേയ അനീഷ് (ഇരുവരും തലയോലപ്പറമ്പ് എ.ജെ.ജെ.എം. ജി.എച്ച്.എസ്.എസ്.). യു.പി. വിഭാഗം-എം. ആകാശ് മോൻ (കളത്തൂർ ജി.യു.പി.എസ്.), വി.എ. അഭിജിത്ത്, വി.എ. സേതുലക്ഷ്മി (ഇരുവരും ഇളംപള്ളി ജി.യു.പി.എസ്.). എൽ.പി. വിഭാഗം-വി.എ. ആദിദേവ് (വെട്ടിമുകൾ സെയ്ന്റ് പോൾസ് എച്ച്.എസ്.), എ.വി. ദേവദത്ത് (കോട്ടയം മൗണ്ട് കാർമൽ), ജാനറ്റ് ഷിജോ (കുറവിലങ്ങാട് ജി.എൽ.പി.എസ്.).
സമ്മേളനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാധ്യാപിക ആനി പി. ജോൺ അധ്യക്ഷയായി. പഞ്ചായത്തംഗം ത്രേസ്യാമ്മ സെബാസ്റ്റിയൻ, പി.ടി.എ. പ്രസിഡന്റ് എൻ.ഐ. റെജി, ക്ലബ് പ്രസിഡന്റ് കെ.ജെ. വിനോദ്, സെക്രട്ടറി പി.എസ്. ഗംഗാദത്തൻ, ജോയിന്റ് സെക്രട്ടറി ജെറിൻ ജോസഫ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ ബിജു ജോസഫ്, സനേഷ് ജോസഫ്, ക്ലബ്ബ് അംഗങ്ങളായ സോണി ജോസഫ്, ബിബിൻ ബാബു, സി.ജെ. ജ്യോതിഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എസ്. രതീഷ്, ഖജാൻജി കെ. മനു , ക്ലബ്ബ് അംഗങ്ങളായ കെ. സനീഷ്, അമൽ സാബു, സനു രവി, പി.ടി.എ ഭാരവാഹികളായ അഭിലാഷ് സേവ്യർ, ഷീന ഡെനിൽ, രെമ്യ ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments