നെടുമങ്ങാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ
155- മത് ജന്മദിനം ആഘോഷിച്ചു. കേരള മദ്യനിരോധന സമിതി നെടുമങ്ങാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണപരിപാടി ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പാസ്റ്റർ അധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ മുഹമ്മദ് ഇല്യാസ്, സിയാദ് കരീം, സി. രാജലക്ഷ്മി, പുലിപ്പാറ യൂസഫ്, സിദ്ദിഖ് നെടുമങ്ങാട്, വെമ്പിൽ സജി,വഞ്ചുവം ഷറഫ്,വാണ്ട സതീഷ്, ചന്തവിള ചന്ദ്രൻ,തൊട്ടുമുക്ക് വിജയൻ, അഖിൽ, സുശീലൻ, അലക്സ് തുടങ്ങിയവർ സംസാരിച്ചു.