Sunday, March 22, 2026
No menu items!
Homeവാർത്തകൾഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ

ഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ

തെല്‍ അവിവ്: ഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ. ഗസ്സ ഭരിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും ഹിസ്​ബുല്ലയെ അതിർത്തിയിൽ നിന്ന്​ തുരത്തുമെന്നും ഇസ്രായേൽ നേതാക്കൾ വ്യക്തമാക്കി. ഗസ്സയുമായി ബന്​ധപ്പെട്ട രഹസ്യരേഖ ചോർന്ന സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ​ 16,700ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ലബനാനിൽ ലിതാനി നദിക്കപ്പുറത്തേക്ക്​ ഹിസ്​ബുല്ലയെ തുരത്തും വരെ ആക്രമണം തുടരുമെന്ന്​ നെതന്യാഹു അറിയിച്ചിരിക്കുകയാണ്. അതിർത്തി മേഖല സന്ദർശിച്ച ശേഷമാണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം.

ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യ രേഖ ചോർത്തിയതിന്​ നെതന്യാഹുവിന്‍റെ സഹായികൾ ഉൾപ്പെടെ ചിലർ അറസ്റ്റിലായ സംഭവം ഇസ്രായേലിൽ വലിയ രാഷ്​ട്രീയ വിവാദത്തിന്​ വഴിതുറന്നു.പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡും മുൻ മന്ത്രി ബെന്നി ഗാന്‍റ്​സും നെതന്യാഹുവിനെതിരെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. നെതന്യാഹുവിന്‍റെ ഓഫീസിൽ നിന്ന്​ രേഖ ചോർന്നോ എന്നതല്ല, മറിച്ച്​ രാജ്യരഹസ്യങ്ങൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി വിൽപന നടത്തയോ എന്നതാണ്​​ പ്രശ്നമെന്ന്​ ഇരുവരും കുറ്റപ്പെടുത്തി. സംഭവത്തിൽ ഹമാസ്​ പിടിയിലുള്ള ബന്ദികളുടെ ബന്​ധുക്കളും നെതന്യാഹുവിനെ വിമർശിച്ച്​ രംഗത്തുവന്നു. ഗസ്സയിലും ലബനാനിലും ആക്രമണം കൂടുതൽ ശക്​തമാക്കി ഇസ്രായേൽ.

വടക്കൻ ഗസ്സയിലും മറ്റുമായി 55 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​.വടക്കൻ ഗ​സ്സ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക ആ​ശു​പ​ത്രി​യാ​യ ക​മാ​ൽ അ​ദ്‌​വാ​നു നേരെ വീണ്ടും ആക്രമണം നടന്നു. ബോം​ബാ​ക്ര​മ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ വടക്കൻ ഗ​സ്സ​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ​ട്ടി​ണി​യും രോ​ഗ​ങ്ങ​ളും ബാ​ധി​ച്ച് മ​രി​ച്ചു​പോ​കു​മെ​ന്ന് യു​നി​സെ​ഫ് മേ​ധാ​വി കാ​ത​റി​ൻ റ​സ്സ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments