Sunday, March 22, 2026
No menu items!
Homeവാർത്തകൾഗവ: പീച്ചി ഐ.ടി.ഐ. ഉദ്ഘാടനം വിലങ്ങന്നൂർ SNDP അങ്കണത്തിൽ നടന്നു

ഗവ: പീച്ചി ഐ.ടി.ഐ. ഉദ്ഘാടനം വിലങ്ങന്നൂർ SNDP അങ്കണത്തിൽ നടന്നു

കേരള സർക്കാർ ഗവ: പീച്ചി ഐ.ടി.ഐ. ഉദ്ഘാടനം ഒക്ടോബർ 5 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് വിലങ്ങന്നൂർ SNDP അങ്കണത്തിൽ നടന്നു. ഉദ്ഘാടനം തൊഴിൽ വിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. റവന്യൂ മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ പി.പി.രവിന്ദ്രൻ, സ്വാഗതവും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS, അഡിഷണൽ ഡയറക്ടർ മിനി മാത്യു, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ രവി ,പാണഞ്ചേരി വൈസ് പ്രസിഡണ്ട്സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ K.V സജൂ, ബ്ലോക്ക് മെമ്പർ ഫ്രാൻസീന ഷാജു, മെമ്പർമാർ, E.T ജലജർ, സുബൈദ അബുബക്കർ, കെ.വി.അനിത, ബാബു തോമസ്, ജില്ലാ ബ്ലോക്ക് മെമ്പർമാർ രാഷ്ടീയ സാമുഹ്യ ,വിദ്യാഭ്യാസമേ മേഖലയിലെ പൊതുപ്രവർത്തകരും പങ്കെടുത്തു.

വിലങ്ങന്നൂർ സെൻ്ററിൽ നിന്ന് ഘോഷയാത്രയോട് കൂടി ഉദ്ഘാടന സ്ഥലത്തേക്ക് ജനാവലി എത്തി ചേർന്നു. രാഷട്ര വളർച്ചയ്ക്ക് സാങ്കേതിക പരിജ്ഞാനം ഉള്ളവരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് ഐ ടി ഐ കൾ. ഒല്ലൂർ മണ്ഡലം ടൂറിസറ്റ് കോറിഡോർ ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടന്നു വരുകയാണെന്ന് മന്ത്രി K. രാജൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments