പീച്ചി: പീച്ചിയിൽ ആരംഭിക്കുന്ന സർക്കാർ ഐ.ടി.ഐ.യുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. റവന്യൂ മന്ത്രി.കെ.രാജൻ അധ്യക്ഷത വഹിക്കും. ശനിയാഴ്ച വൈകീട്ട് 4 വിലങ്ങന്നൂരിൽ നിന്ന് ഘോഷയാത്രയോട് കൂടി നിയുക്ത ഐ.ടി.ഐ (SNDP) അങ്കണത്തിൽ വെച്ച് നടക്കും. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ കോഴ്‌സുകളാണ് ഈ വർഷം ആരംഭിക്കുന്നത്. രണ്ട് ട്രേഡുകളിലേക്കുമായി 24 വീതം 48 വിദ്യാർത്ഥികൾക്കാണ് ഇക്കുറി പ്രവേശനം ലഭിക്കുക. അപേക്ഷ ഈ മാസം 17 വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.
സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന നാല് ഗവ. ഐ.ടി.ഐ.കളിൽ ഒന്നാണ് പീച്ചിയിൽ ആരംഭിക്കുന്നത്. നവമ്പർ 1 മുതൽ ക്ലാസ് ആരംഭിക്കുകയും ചെയ്യും. കെട്ടിടം നിർമ്മിക്കാനായി പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിനും പീച്ചി ഗവ. എൽ.പി. സ്‌കൂളിനും എതിർവശത്തു വരുന്ന അഞ്ചേക്കർ ഭൂമിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഹോസ്റ്റൽ സൗകര്യത്തോടെയുള്ള കെട്ടിട സമുച്ചയം നിർമിക്കുന്നതിന്ന് നടപടികൾ ആരംഭിച്ചു വരുന്നു.