ചെങ്ങമനാട്: മലയാറ്റൂർ ഗവ എൽ പി സ്കൂൾ കുട്ടികളുടെ ശിശുദിനം ആഘോഷിച്ചു പ്രധാന അധ്യാപിക ലിത സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ശിശുദിനത്തിന്റെ പ്രത്യേകതകൾ പ്രധാന അധ്യാപിക വിവരിച്ച് നൽകി. ലഹരിക്കെതിരെ പ്രതിജ്ഞ എടുത്ത് കുട്ടികൾ ശിശുദിന റാലി നടത്തി. തുടർന്ന് ഫ്രാൻസി ഡ്രസ്സ് ഉൾപ്പെടെ ഉള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. അധ്യാപകരായ ശ്രീജ എം എസ്, ജെയ്നി ജോസ്, അശ്വതി സതീഷൻ, സാലി പോൾ, എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.