തിരുവനന്തപുരം : മണക്കാട് ദി ഓക്സ്‌ഫോർഡ് സ്കൂളിൽ വെച്ച് നടന്ന സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു.
സമാപന ചടങ്ങിൽ ദി ഓക്സ്‌ഫോർഡ് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. നാരായണ സ്കൂൾ പ്രിൻസിപ്പൽ പ്രതീത വി.പി. മുഖ്യ അതിഥിയായി. സ്കൂൾ അഡിമിനിസ്ട്രേറ്റിവ് ഓഫീസർ ബിജു, ഹെഡ് മാസ്റ്റർ സയീദ്, സി ബി എസ് ഇ ഒബ്സർവർ ഹരി തുടങ്ങിയവർ പങ്കെടുത്തു.
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ സർവോദയ സെൻട്രൽ വിദ്യാലയ, ബസേലിയസ് വിദ്യ നികേതൻ വെട്ടിക്കൽ, അൽഹിന്ദ് പബ്ലിക് സ്കൂൾ, മൌന്റ്റ് ബഥനി പബ്ലിക് സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഗിരിനഗർ, ആലങ്ങാട് ജമാഅത് പബ്ലിക് സ്കൂൾ, ഇളംകാവ് വിദ്യ മന്ദിർ , ചിന്മയ വിദ്യാലയ വടുതല യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 19 ആൺ കുട്ടികളുടെ വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഏരൂർ, ഭവൻസ് വിദ്യ മന്ദിർ ഗിരിനഗർ, ബസേലിയസ് വിദ്യ നികേതൻ വെട്ടിക്കൽ, മൌന്റ്റ് കാർമ്മൽ സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ പൂന്തോട്ടം, സർവോദയസെൻട്രൽ സ്കൂൾ , ഭവൻസ് വിദ്യ മന്ദിർ എളമക്കര , അൽ ഹിന്ദ് പബ്ലിക് സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ അണ്ടർ17 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഏരൂർ, ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ , ഓക്സ്‌ഫോർഡ് സ്കൂൾ തിരുവനന്തപുരം, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഏരൂർ , ശ്രീ നാരായണ പബ്ലിക് സ്ക്കൂൾ പൂന്തോട്ടം , ദി സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.