Tuesday, February 17, 2026
No menu items!
Homeവാർത്തകൾകർഷകർക്ക് തിരിച്ചറിയൽ കാർഡ്‌

കർഷകർക്ക് തിരിച്ചറിയൽ കാർഡ്‌

ചെങ്ങമനാട്: കർഷകർക്ക് സാങ്കേതിക മികവോടെ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നു. കർഷകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണം അങ്കമാലി സി എസ് എ ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഇടുക്കി ജില്ലയിലെ കുമളി കൃഷി ഓഫിസിന് കീഴിലുള്ള കർഷകനായ ഫിലിപ്പ് മാത്യുവിന് നൽകി ഉദ്ഘാടനം ചെയ്തു.

ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സേവനങ്ങൾ തിരിച്ചറിയൽ കാർഡിലൂടെ ഘട്ടം ഘട്ടമായി കർഷകർക്ക് ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് കൃഷി വകുപ്പ് സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കി കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ഇത് പ്രിന്റ് എടുത്ത് കർഷകർക്ക് ഉപയോഗിക്കാം.

സ്വന്തമായും പാട്ടത്തിനും കൃഷിചെയ്യുന്ന സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും കാര്‍ഡ് ലഭിക്കും. കൃഷി വകുപ്പിന്റെ കതിര്‍ ആപ്പ് മുഖേനയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകള്‍ അതതു കൃഷിഭവനുകള്‍ ഓണ്‍ലൈനായി തന്നെ പരിശോധിച്ച് അംഗീകാരം നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments