ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികളിലെ വിളർച്ച പ്രതിരോധിച്ച് പോഷകാഹാരം ലഭ്യമാക്കുന്നതിനു ‘പോഷൺ മാ’ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്ര ആയുഷ് മന്ത്രാലയവുമായി സഹകരിച്ചു വനിതാ ശിശു വികസന മന്ത്രാലയമാണ് ഈ മാസം മുതൽ തിരഞ്ഞെടുക്കപ്പെട്ട 5 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കൗമാരക്കാരിൽ ഏറ്റവുമധികം വിളർച്ച കണ്ടെത്തിയ ദുബ്രി (അസം), ബസ്തർ (ഛത്തീസ്ഗഡ്), പശ്ചിമ സിങ്ഭും (ജാർഖണ്ഡ്), ഗഡ്ചിറോളി (മഹാരാഷ്ട്ര), ധൗൽപുർ (രാജസ്ഥാൻ) എന്നീ ജില്ലകളിലാണു പദ്ധതിക്കു തുടക്കമിടുന്നത്.



