ഒല്ലൂക്കര: ക്ഷീരവികസന വകുപ്പിൻ്റേയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൻ്റേയും ഗ്രാമ പഞ്ചായത്തുകളുടേയും ക്ഷീര സംഘങ്ങളുടേയും ബ്ലോക്ക് ക്ഷീര സംഗമവും മാന്ദാമംഗലം ക്ഷീര സംഘത്തിൻ്റെ 60 ആം വാർഷികത്തിൻ്റെ ഭാഗമായി ക്ഷീര കാർഷിക ശില്പ്പശാലയും നേത്ര പരിശോധന ക്യാമ്പും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. പുത്തൂർ പഞ്ചായത്ത് മെമ്പർ T K ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മാന്ദാമംഗലം സംഘം പ്രസിഡണ്ട്ജോർജ് പന്തപ്പിള്ളി സ്വാഗതവും, മാന്ദാമംഗലം സംഘം സെക്രട്ടറി ഡേവീസ് കണ്ണുക്കാടൻ, ചെമ്പം കണ്ടം ക്ഷീര സംഘം സെക്രട്ടറി സജിവൻ T K സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റിവ് മാനേജ്മെൻ്റ് കണ്ണൂർ മുൻ ഡയറക്ടർ വി.എൻ. ബാബു ‘സംതൃപ്തിയുള്ള ക്ഷീരാംഗങ്ങളിലുടെ ക്ഷീരസംഘ വികസനം’ എന്ന വിഷയത്തെ പറ്റി അവതരിപ്പിച്ചു. ഡി ഇ ഓ ജയലഷ്മി. K, ഡി എഫ് ഐ സ്മൃതി വാസുദേവൻ, വീണ എൻ. ഡെപ്യുട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് തൃശുർ പങ്കെടുത്തു.



