Friday, February 13, 2026
No menu items!
Homeവാർത്തകൾക്ലീൻ ആക്കും സ്റ്റാറാക്കും ശ്രീമൂലനഗരം

ക്ലീൻ ആക്കും സ്റ്റാറാക്കും ശ്രീമൂലനഗരം

ചെങ്ങമനാട്: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ മാലിന്യ നിർമാർജന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ക്ലീൻ ആക്കാം സ്റ്റാറാകാം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളും പ്രധാനപ്പെട്ട ജംഗ്ഷനുകൾ അടക്കം ഈ പരിപാടിയിലൂടെ മാലിന്യമുക്തമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീറലി, ബ്ലോക്ക് മെമ്പർ സിനി ജോണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ സി ഉഷാകുമാരി, മെമ്പർ സിമി ജിജോ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചൊവ്വര ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, കെ എം എം കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments