Monday, December 22, 2025
No menu items!
Homeവാർത്തകൾക്രെഡിറ്റ് കാർഡ്: പലിശ പരിധി നീക്കി സുപ്രീം കോടതി

ക്രെഡിറ്റ് കാർഡ്: പലിശ പരിധി നീക്കി സുപ്രീം കോടതി

ഡൽഹി: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയായി കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി സുപ്രീം കോടതി നീക്കി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ബാങ്കുകളും നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഈടാക്കിവന്ന 49 ശതമാനം പലിശയിൽ നിന്നാണ് നിരക്ക് 30 ശതമാനമാക്കി കുറച്ചത്.

ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി നിശ്ചയിച്ച നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ കമ്മീഷന്റെ വിധിക്ക് എതിരെ വിവിധ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക്, സിറ്റിബാങ്ക്, അമേരിക്കൻ എക്സ്പ്രസ്, എച്ച്എസ്ബിസി എന്നീ ബാങ്കുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2008-ലാണ് എൻസിഡിആർസി ക്രെഡിറ്റ് കാർഡ് പലിശാ പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments