Wednesday, March 25, 2026
No menu items!
Homeവാർത്തകൾക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകാം; തലയോലപ്പറമ്പിൽ നാളെ ലോക ക്യാൻസർ ദിനചാരണവും കേശ ദാന...

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകാം; തലയോലപ്പറമ്പിൽ നാളെ ലോക ക്യാൻസർ ദിനചാരണവും കേശ ദാന ക്യാമ്പും

തലയോലപ്പറമ്പ് : ലോക ക്യാൻസർ ദിനചാരണത്തിന്റെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെയും സെന്റ് ജോർജ് സണ്ടേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വച്ച് കേശദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9.30 ന് ശ്രീ മോൻസ് ജോസഫ് എംഎൽഎ പരിപാടി ഉത്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ അധ്യക്ഷനാകും. ഫാ. ആൽജോ കളപ്പുരക്കൽ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത്‌ അംഗം ശിൽപ്പ സാജു, പള്ളി ട്രസ്റ്റിമാർ തങ്കച്ചൻ കളമ്പു കാട്ടു, റിൻസൻ പന്നിക്കോട്ടിൽ,ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ എന്നിവർ സന്നിഹിതരായിരിക്കും.

ക്യാൻസർ അതിജീവിതർക്ക് ധരിക്കാനുള്ള വിഗ് നിർമ്മിച്ചു സൗജന്യമായി നൽകുന്നതിന് വേണ്ടി ക്യാമ്പിൽ തലമുടി ശേഖരിക്കുന്നതാണ്. കുറഞ്ഞത് 12 ഇഞ്ച് നീളമുള്ളതും നര ബാധിച്ചിട്ടില്ലാത്തതുമായ മുടിയാണ് ആവശ്യം. സന്നദ്ധരായ ആർക്കും ക്യാമ്പിൽ വച്ച് മുടി ദാനം ചെയ്യാവുന്നതാണെന്ന് പള്ളി വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു. ഉച്ചക്ക് 12.30 ന് ക്യാമ്പ് സമാപിക്കും. താല്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ നൽകുന്നത് നന്നായിരിക്കും.
അന്വേഷണങ്ങൾക്ക് : ബേസിൽ 98847 71406, ഫാ. ആൽജോ 6238130299

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments