ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഡോക്ടർ സഖീർഹുസൈൻ മെമ്മോറിയൽ പ്രൈവറ്റ് ഐടിഐയുടെയും, സിവിൽ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെയും 22-24 വർഷത്തെ പഠനം പൂർത്തിയാക്കിയ 10 കോഴ്സുകളിലെ കുട്ടികൾക്കായി കേരള നോളജ് എക്കണോമിക്സ് മിഷന്റെയും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവും, ജോലി സഹായകമായ ഓറിയന്റേഷൻ ക്ലാസും നടത്തി.
കേരളത്തിനകത്തും പുറത്തുമുള്ള ഇൻഡസ്ട്രിയൽ മേഖലകളിൽ മികച്ച ശമ്പളത്തിൽ ജോലി നേടുവാൻ ഈ ക്യാമ്പസ് പ്ലേസ്മെന്റ്ഡ്രൈവ് സഹായകമായി. പ്ലേസ്മെന്റ് കോർഡിനേറ്റർ ആൽവിൻ, ഷഫീർ എന്നിവർ നേതൃത്വം നൽകി. സാങ്കേതിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ മുന്നോട്ടു ഉണ്ടാകുമെന്നും, ഇനി വരും വർഷങ്ങളിൽ കൂടുതൽ കുട്ടികൾക്ക് സ്ഥാപനം നൽകുന്ന ഈ ജോലി സാധ്യത പ്രയോജനം ആകും എന്നും അഭിപ്രായപ്പെട്ടു. ഐടിഐ മാനേജർ റിയാസ് അഹമ്മദ് പ്ലേസ്മെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.