റായ്പൂർ: കോൺഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബി ജെ പി. മനുഷ്യകടത്ത് നടത്തുന്നവരെയും മതപരിവർത്തകരെയും പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് എന്നാണ് ഛത്തീസ്ഗഡ് ബി ജെ പിയുടെ പരിഹാസം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഭൂപേഷ് ബാഗലും കന്യാസ്ത്രീകളുടെ കാലിൽ വീണുകിടക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചാണ് പരിഹാസം. ഇത് വിവാദമായതോടെ പോസ്റ്റ് പിന്നീട് പിൻവലിച്ചിട്ടുണ്ട്.
അതേസമയം ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു