തിരുവനന്തപുരത്ത് കോവളത്ത് വാഹനാപകടം. ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചു. വലിയതുറ സ്വദേശി ഷീലയാണ് മരിച്ചത്. വലിയതുറ സ്വദേശി ജോസിന്റെ ഭാര്യയാണ് അപകടത്തില്‍ മരിച്ച ഷീല. ഇരുവരും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കോവളത്ത് നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
അതേസമയം കഴിഞ്ഞ ദിവസം കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനത്ത് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറി ഇരുമ്പനത്തെ പ്ലാന്റില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ലോ ഫ്‌ലോര്‍ ബസിടിച്ചാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ ടാങ്കര്‍ ഡ്രൈവറെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് ക്യാബിന്‍ വെട്ടിപ്പൊളിച്ച് പുറത്ത് എത്തിച്ചത്. ഒരു ഓട്ടോയും അപകടത്തില്‍ പെട്ടു. മുന്നില്‍ പോയ ഓട്ടോ ബ്രേക്ക് ഇട്ടപ്പോള്‍ ബസ് വെട്ടിച്ചതോടെ ടാങ്കറില്‍ ബസ് പോയിടിക്കുകയായിരുന്നു.