Sunday, August 3, 2025
No menu items!
HomeCareer / job vacancyകോഴിക്കോട് ലോ കോളേജില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ലോ കോളേജില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ലോ കോളേജില്‍ പഞ്ചവത്സര ബി ബി എ. എല്‍ എല്‍ ബി (ഓണേഴ്‌സ്), ത്രിവത്സര എല്‍ എല്‍ ബി (യൂണിറ്ററി ഡിഗ്രി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025- 2026 അധ്യയന വര്‍ഷത്തില്‍ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനും, തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും വേണ്ടിയാണ് അപേക്ഷിക്കേണ്ടത്. മേയ് 21-ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ അപേക്ഷിക്കാം.

അപേക്ഷാഫോമും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ്ടു/ ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്തു ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെയും ശരിപ്പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പുനഃപ്രവേശനത്തിനു ശുപാര്‍ശ ചെയ്യപ്പെടുന്നവരും കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്‌സിറ്റിയില്‍ ആവശ്യമായ ഫീസടച്ചു ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടണം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശൂര്‍ ഗവ. കോളേജില്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ അടക്കം ചെയ്തിരിക്കണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments