കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പാറക്കാവ് കുളമുള്ള കണ്ടി യൂസഫിന്റെ മകൻ റിസ്വാൻ (15), കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15) എന്നിവരാണ് മരിച്ചത്. കുറ്റ്യാടി ഗവൺമെന്റ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.