Tuesday, February 17, 2026
No menu items!
Homeവാർത്തകൾകോഴിക്കോട് -ഉള്ളിയേരി -കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ്സ് സമരം പിൻവലിച്ചു

കോഴിക്കോട് -ഉള്ളിയേരി -കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ്സ് സമരം പിൻവലിച്ചു

ഉള്ളിയേരി: കോഴിക്കോട് -കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ്സ് സമരം പിൻവലിച്ചു. കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന അജവ ബസ്സിലെ ഡ്രൈവർ നടുവണ്ണൂരിലെ ലെനീഷിനെ കാർ യാത്രക്കാർ കൂമുള്ളിയിൽ വെച്ചു ബസ്സ് തടഞ്ഞുനിർത്തി ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടു അതി ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നുബസ് തൊഴിലാളികൾ അർധരാത്രി മുതൽ മിന്നൽ പണി മുടക്ക് പ്രഖ്യാപിച്ചത്.

മിന്നൽ പണിമുടക്കിനെ തുടർന്ന് ബസ്സുകളുടെ ഓട്ടം നിലച്ചു സമരം തുടർന്ന് പോകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചു അത്തോളി പോലീസുമായി സിഐ ടിയു – ബി എംഎസ് പ്രതിനിധികൾ സംസാരിച്ചു പണിമുടക്കിനാധാരമായ പ്രശ്നം ന്യായമാണെന്ന് കണ്ടെത്തി. തുടർന്ന് മിന്നൽ സമരത്തിന് യൂണിയൻ എതിരാണെങ്കിലും തുടർന്ന് പിറ്റേ ദിവസം മുതൽ സമരത്തിന് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് അത്തോളി പോലീസ് പ്രശ്നത്തിൽ ഇടപെട്ട രീതി ശരിയായില്ലെന്നു ബന്ധപ്പെട്ട പ്രതികളെയോ വാഹനത്തിനെയോ കസ്റ്റഡിയിൽ എടുക്കാത്തതിനെ തുടർന്നാണ് സമരം അനിശ്ചിതമായി നീണ്ടു പോയത്.

തുടർന്ന് നാലാം ദിവസം പേരാമ്പ്ര ഡി വൈ എസ്പി യൂണിയൻ പ്രധിനിധികളെയും ബസ്സ് ഓണർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർത്തു പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ ഡി വൈ എസ് പി നേരിട്ടു ഇടപെട്ടു. പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച (08/08/2024)മുതൽ സർവീസ്‌ നടത്തുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments