Saturday, August 2, 2025
No menu items!
Homeവാർത്തകൾകോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം: അച്ചൻകുളം അടച്ചു

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം: അച്ചൻകുളം അടച്ചു

കോഴിക്കോട്‌: കോഴിക്കോട്‌ അമീബിക്‌ മസ്തിഷ്ക ജ്വരം
സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഫാറൂഖ്‌ കോളേജിന്‌ സമീപത്തെ
അച്ചന്‍കുളം അടച്ചു.

12-വയസ്സുകാരന്‍ കുളത്തില്‍ കുളിച്ച്‌ അമീബിക്‌ മസ്തിഷ്ക
ജ്വരം ബാധിച്ചതോടെയാണ്‌ എങ്ങനെ ഒരു നടപടിക്ക്‌
ഒരുങ്ങിയത്‌ . ഫറോക്ക്‌ മുനിസിപ്പാലിറ്റി പരിധിയിലുള്ള കുളമാണ്‌
അടച്ചത്‌. കുളത്തില്‍ കുളിച്ച്‌ ആറ്‌ ദിവസം കഴിഞ്ഞാണ്‌
കുട്ടിയില്‍ രോഗ ലക്ഷണം കണ്ടത്‌. തുടര്‍ന്ന്‌ കുളത്തില്‍ കുളിച്ച
മറ്റ്‌ കുട്ടികളുടെ സാമ്ബിളുകളും ആരോഗ്യ പ്രവർത്തകർ
ശേഖരിച്ചിട്ടുണ്ട്‌.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
കഴിയുന്ന 12-വയസുകാരന്‍ കഴിഞ്ഞദിവസമാണ്‌ അമീബിക്‌
മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്‌. ഫാറൂഖ്‌ കോളേജിനടുത്തുള്ള
ഇരുമൂളിപ്പറമ്ബ്‌ സ്വദേശിയാണ്‌ ചികിത്സയില്‍ കഴിയുന്നത്‌.
കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ രോഗലക്ഷണങ്ങളുമായി കുട്ടിയെ
ആശുപതിയില്‍ പ്രവേശിപ്പിച്ചത്.കുട്ടിയുടെ നില അതീവ
ഗുരുതരമാണെന്നാണ്‌ പുറത്ത്‌ വരുന്ന വിവരം.

നേരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
ചികിത്സയില്‍ ഇരിക്കെ മരിച്ച ഒരു പെൺകുട്ടിയ്ക്ക്‌ അമീബിക്‌
മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും .അതേസമയം ജൂണ്‍ 12-
ന്‌ മരിച്ച കണ്ണൂർ സ്വദേശിയായ 13 കാരിക്കും മസ്തിഷ്‌കജ്വരം
സ്ഥിരീകരിച്ചിരുന്നു കൂട്ടി. സ്കൂളില്‍നിന്ന്‌ മൂന്നാറിലേക്ക്‌
പഠനയാത്ര പോയ സമയത്താണ്‌ പൂളില്‍ കുളിച്ചത്‌ .ഇതാണ്‌
രോഗബാധയ്ക്ക്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments