കുറവിലങ്ങാട്: കോഴ മുല്ലപ്പിള്ളിൽ ശ്രീധർമ്മശാസ്താ ദേവി ക്ഷേത്രത്തിൽ തിരുവുത്സവം മകരവിളക്ക് ആഘോഷം ജനുവരി 14 ന് ഭക്തിനിർഭരമായി നടത്തും. മുന്നോടിയായി ജനുവരി 10, 11, 12 തിയതികളിൽ അശ്വാരൂഡ കളമെഴുത്തു പാട്ടുണ്ടാകും. വിശേഷാൽ ദീപാരാധന,വിശേഷാൽ ദിവസപൂജ, നെയ്യ് മുദ്ര സമർപ്പണം, നെയ്യ് സമർപ്പണം, നീരാഞ്ജനം, നെയ്യ് നീരാഞ്ജനം, നെൽപ്പറ എന്നിവയ്ക്ക് ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് അവസരമുണ്ടാകും. പുനപ്രതിഷ്ഠാ കലശം, വലിയ കുരുതി, സർപ്പ ദൈവങ്ങൾക്കുള്ള കലശം എന്നിവ ജനുവരി 24 ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോഴാ മുല്ലപ്പിള്ളിൽ ശ്രീധർമ്മശാസ്താ ദേവി ക്ഷേത്രം തിരുവുത്സവം മകരവിളക്ക് ജനുവരി 14 ന്
RELATED ARTICLES