കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലത്തിൽആറു കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ കോഴാ- ഞീഴൂർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഞീഴൂർ വിശ്വഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു.
ആറു കോടി രൂപ ചെലവഴിച്ച് ബി.എം.ബി.സി നിലവാരത്തിലാണ് കോഴ- ഞീഴൂർ റോഡ് നിർമിച്ചിരിക്കുന്നത്. 2023-24 വർഷത്തെ നബാർഡ് ഫണ്ട് ചെലവഴിച്ചാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. സൈൻ ബോർഡുകൾ, ലൈൻ- മാർക്കിങ്, റോഡ് സ്റ്റഡുകൾ, തുടങ്ങിയ റോഡ് സുരക്ഷാ മാർഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 6.1 കിലോമീറ്റർ റോഡ് 5.0 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ കോൺക്രീറ്റും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, വെളളം ഒഴുകി പോകുന്നതിനായി ഓട സൗകര്യവുമുണ്ട്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കൊട്ടുകാപ്പളളി,ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്‌കറിയ വർക്കി, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണൻ, ഞീഴൂർ വൈസ് പ്രസിഡന്റ് കെ. പി. ദേവദാസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാഹുൽ പി. രാജ്, ഞീഴൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആർ. സുഷമ, ഡി. അശോക് കുമാർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യ സജികുമാർ, വി. കെ. കമലാസന്നൻ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.എസ്. ജയരാജ്. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എസ്. വിനോദ്, പി.റ്റി. കുര്യൻ. അജീഷ് ഉപ്പാനകുഴി, ചെറിയാൻ കെ. ജോസ്, ബോബൻ മഞ്ഞളാമലയിൽ, കെ. കെ. ജോസ്പ്രകാശ്, സന്തോഷ് കുഴിവേലിൽ, നാടക പ്രവർത്തകനും കലാകാരനുമായ ജോൺസൻ ഞീഴൂർ എന്നിവർ സന്നിഹിതരായിരുന്നു.



