കോപ്പ അമേരിക്ക: ലോക ചാമ്പ്യന്മാരായ അർജൻ്റീന കാനഡയെ (2-0) നാണ് പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസാണ് കാനഡക്ക് എതിരെ ആദ്യ ഗോൾ നേടി തൻ്റെ ടീമിനെ 1-0ന് മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലയണൽ മെസ്സി അർജൻ്റീനയെ 2-0ന് മുന്നിലെത്തിച്ചു. ടൂർണമെൻ്റിലെ മെസ്സിയുടെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തി അർജൻ്റീനയുടെ പ്രതിരോധത്തെ ഞെട്ടിച്ചു എങ്കിലും ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല.
നാളെ നടക്കുന്ന യുറുഗ്വായ് – കൊളംബിയ രണ്ടാം സെമിയിലെ വിജയികളാവും ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ