കൊച്ചി: കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് കാണാതായ പുതുപ്പള്ളി സാധുവെന്ന ആനയെ ട്രാക്ക് ചെയ്‌തു. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ആനയെ ട്രാക്ക് ചെയ്തത്.
കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. സിനിമാ ചിത്രീകരണത്തിനിടെ കോതമംഗലം ഭൂതത്താൻ കെട്ടിൽ വച്ചാണ് തടത്താവിള മണികണ്ഠൻ എന്ന ആനയുടെ ആക്രമണത്തെ തുടർന്ന് പുതുപ്പളി സാധു കാടുകയറിയത്.
തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആനയെ തിരഞ്ഞ് കാട്ടിലേക്ക് പോയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ആർആർടി സംഘവും പാപ്പാൻമാരും നാട്ടുകാരും സംഘത്തിൽ ഉണ്ട്.