കോട്ടൂര്‍ : കോട്ടൂര്‍ അഗസ്ത്യര്‍ ഗുരുപാദം ആല്‍ത്തറയില്‍ രാമായണമാസ സമാപന ദിനമായ വെള്ളിയാഴ്ച അഹോരാത്ര രാമായണ പാരായണം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രസന്നിധിയില്‍ ആരംഭിച്ച രാമായണ പാരായണം ചിങ്ങം ഒന്ന് ശനിയാഴ്ച രാവിലെ വിവിധ ചടങ്ങുകളോടെ സമാപിച്ചു. അതോടനുബന്ധിച്ച് ക്ഷേത്രാചാരപ്രകാരമുള്ള വിവിധ പൂജകളും ചടങ്ങുകളും നടന്നു. ക്ഷേത്രഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കോട്ടൂര്‍ അഗസ്ത്യര്‍ ഗുരുപാദം ആല്‍ത്തറയില്‍ അഹോരാത്ര രാമായണപാരായണം
RELATED ARTICLES